The UNA Nurses Association has decided to launch a fullscale strike in private hospitals from Juy 17demanding a basic pay of Rs.20,000 as recommended by the Supreme Court. However, the hospitals which have agreed to pay the above basic pay will be exempted from the strike.
അടിസ്ഥാന ശമ്പള വര്‍ധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഈ മാസം 17 മുതല്‍ സമ്പൂര്‍ണ്ണ പണിമുടക്കിന്. ജൂണ്‍ 28ന് ആരംഭിച്ച സമരം പരിഹരിക്കുന്നതിന് വേണ്ടി നടത്തിയ ചര്‍ച്ചകളില്‍ ഒന്നും നഴ്‌സുമാര്‍ ഉയര്‍ത്തിയ ആവശ്യങ്ങളില്‍ ഒന്നും തീരുമാനമാകാത്തതിനാലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 10ന് നടന്ന മാരത്തണ്‍ സര്‍ക്കാര്‍ തല ചര്‍ച്ചയില്‍ കുറഞ്ഞ ശമ്പളം 17,200 ആക്കി ഉയര്‍ത്തിയെങ്കിലും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഇത് അംഗീകരിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് സമ്പൂര്‍ണ പണിമുടക്ക് യുഎന്‍എ പ്രഖ്യാപിച്ചത്.